 
ഓച്ചിറ: മൗലനാ അബുൽ കലാം ആസാദ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടന്ന ഗീഥാ സലാം അനുസ്മരണം സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കൽ, ചികിത്സാ സഹായ വിതരണം, ലഹരി വിരുദ്ധ സെമിനാർ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. എ.എം.മുഹമ്മദ്, ഷഹീറ നസീർ, ഷബാന മഠത്തിൽ, ഷമീർ, ഷഫീർ മുഹമ്മദ്, സുമീർ, ബാദുഷ, അജയൻ തുടങ്ങിയവർ സംസാരിച്ചു.