
പരവൂർ: നഗരസഭ റെയിൽവേസ്റ്റേഷൻ വാർഡിൽ പുതുതായി നിർമിക്കുന്ന സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റ ശിലാ സ്ഥാപനം ജി.എസ്. ജയലാൽ എം.എൽ.എ ഇന്ന് രാവിലെ ഒൻപതിന് നിർവഹിക്കും. ക്ലാവറ ക്ഷേത്രത്തിനു സമീപം പാറയ്ക്കൽ വീട്ടിൽ സുകുമാരി ഇട്ടിയമ്മ സൗജന്യമായി നെൽകിയ മൂന്ന് സെന്റ് ഭൂമിയിലാണ് സർക്കാർ ഫണ്ടും നഗരസഭ പ്ലാൻ ഫണ്ടും ഉപയോഗിച്ച് സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നത്.