shivagiri-
ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനം പന്മന ആശ്രമത്തിലെ സ്വാമി നിത്യ സ്വരൂപാനന്ദ ഉദ്‌ഘാടനം ചെയ്യുന്നു.

കൊല്ലം : 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന വിളംബര സമ്മേളനവും തീർത്ഥാടകർക്ക് 10 ദിവസത്തെ പഞ്ചശുദ്ധിവ്രതം അനുഷ്ഠിക്കാനുള്ള പീതാംബരദീക്ഷ നൽകലും നടന്നു. ഗുരുധർമ്മ പ്രചരണസഭാ ഹാളിൽ ചേർന്ന വിളംബര സമ്മേളനം പന്മന ആശ്രമത്തിലെ സ്വാമി നിത്യസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ കേന്ദ്ര കമ്മിറ്റി അംഗം ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ആർ. ഹരീഷ്, മാതൃവേദി പ്രസിഡന്റ് ലേഖാബാബുചന്ദ്രൻ, സെക്രട്ടറി സുഭദ്ര ഗോപാലകൃഷ്ണൻ, ബി. എൻ. കനകൻ, വി. ചന്ദ്രാക്ഷൻ, തയ്യിൽ തുളസി, സുധ, അമ്പിളി രാജേന്ദ്രൻ, എൻ. വത്സല എന്നിവർ സംസാരിച്ചു. പീതാംബര ദീക്ഷ സ്വാമി നിത്യസ്വരൂപാന്ദ നിർവ്വഹിച്ചു.