alappad
ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇന്ദിരാ ജ്യോതി സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്നിർവഹിക്കുന്നു

ഓച്ചിറ: ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഇന്ദിരാ ജ്യോതി സ്ട്രീറ്റ് ലൈറ്റ് പദ്ധതി ഉദ്ഘാടനം അഴീക്കൽ ഒന്നാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് നിർവഹിച്ചു. പഞ്ചായത്തിന്റെ പദ്ധതി നിർവ്വഹണത്തിന്റെ 30 ശതമാനം തുകയായ 28 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 11 വാർഡുകളിൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. വൈസ് പ്രസിഡന്റ് ടി.ഷൈമ, അസി.സെക്രട്ടറി ഗോപകുമാർ, ഹെഡ് ക്ലർക്ക് ഷീൻസ്റ്റാൻലി,ക്ലർക്ക് ഹരി തുടങ്ങിയവർ പങ്കെടുത്തു.