കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 89ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന വിളംബര സമ്മേളനവും ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തും കോട്ടാത്തല തലയിണവിള അങ്കണത്തിൽ നടന്നു. എഴുകോൺ നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്ത് ചെയ‌ർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം കൺവീനർ ശാന്തിനി എസ്.കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല മോഹൻദാസ്,സംസ്ഥാന വൈസ് പ്രസിഡന്റ് ഓടനാവട്ടം എം. ഹരീന്ദ്രൻ, പുതുക്കാട്ടിൽ വിജയൻ, ബി.ഷാജി, വിജയലത, സി.ചന്ദ്രിക, പാടം സുമതി, ബിനിതാരാജ്, ഉമാദേവി,​ ഉദയഗിരിരാധാകൃഷ്ണൻ, ക്ളാപ്പന സുരേഷ് എന്നിവർ സംസാരിച്ചു.