phot
പുനലൂർ ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥിയായ മന്ത്രി കെ.എൻ.ബാലഗോപാലിനെ പൂർവ വിദ്യാർത്ഥി സംഘടയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിക്കുന്നു.എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡൻറുമായ ടി.കെ.സുന്ദരേശൻ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻറ് ജോസ് തോമസ്. ജനറൽ സെക്രട്ടറി ആർ.സുഗതൻ തുടങ്ങിയവർ സമീപം

പുനലൂ‌ർ: കലാലയ രാഷ്ട്രീയത്തിലൂടെ തന്നെ മന്ത്രി പദവിയിലെത്തിച്ച പുനലൂർ ശ്രീനാരായണ കോളേജിനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കോളേജിലെ പൂർവ വിദ്യാർത്ഥികൂടിയായ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടയുടെ നേതൃത്വത്തിൽ നൽകിയ ആദരവ്-2021ഏറ്റ് വാങ്ങുകയായിരുന്നു മന്ത്രി. എസ്.എൻ ട്രസ്റ്റ് പനലൂർ ആർ.ഡി.സി ചെയർമാനും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ സമ്മേളനം ഉദ്ഘാടനം ചെയ്ത.

പൂർവ വിദ്യാർത്ഥി സംഘട പ്രസിഡന്റ് ജോസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ആദ്യബാച്ച് വിദ്യാർത്ഥി ക്യാപ്റ്റൻ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ആർ.സുഗതൻ, സെക്രട്ടറി മാത്യു വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഡോ.ടി.പി. വിജുമേൻ, പി.ടി.എ വൈസ് പ്രസിഡൻറ് പി.മുരളീധരൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, ഡോ.ആർ.രതീഷ്, ഡോ.കെ.എസ്.കവിത തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്ക്

അവാർഡ് നൽകിയും പൂർവ വിദ്യാർത്ഥികൾക്ക് ഉപഹാരവും നൽകിയും മന്ത്രി ആദരിച്ചു. സഹപാഠികളുടെ ആവശ്യപ്രകാരം മന്ത്രി കാർട്ടൂൺ വരയ്ക്കുകയും ചെയ്തു.