കൊല്ലം: കേരള സർവകലാശാല തുടർ വിദ്യാഭ്യാസ വ്യാപനകേന്ദ്രം ടി.കെ.എം ആർട്സ് കോളേജിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യതയുള്ളവർ കോളേജിൽ നിന്ന് ഫോറം വാങ്ങി പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 31ന് മുൻപ് നൽകണം. ഫോൺ: 9746805470, 0474 2712240.