photo
വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം ക‌ർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാബ ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് മാർ ബർണബാസ് മെത്രാപ്പോലിത്ത, ഡോ.കെ.വി. തോമസ് കുട്ടി, ഫാ. ബോവസ് മാത്യു തുടങ്ങിയവർ സമീപം

അഞ്ചൽ: വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ അഞ്ചലിൽ ക്രിസ്മസ് ആഘോഷം നടന്നു. സെന്റ് ജോൺസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടികൾ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാബാബ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ. കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലിത്ത ജോസഫ് മാർ ബർണബാസ് ക്രിസ്മസ് സന്ദേശം നൽകി. മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ. ബോവസ് മാത്യു, കെ.എ. ജോൺ, ഡോ. ഏബ്രഹാം മാത്യു, നിബു ജേക്കബ്, അലക്സാണ്ടർ മത്തായി എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ബൈജു, അസീനാ മനാഫ്, വൈസ് പ്രസിഡന്റ് പ്രമോദ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സക്കീർഹുസൈൻ, ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ജി. സുരേന്ദ്രൻ, ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ, ഡയറക്ടർ ഡോ. ശബരീഷ് ജയകുമാർ, കേരളാ യൂണിയവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം രഞ്ജു സുരേഷ്, അനീഷ് കെ. അയിലറ, വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് ശംകരത്തിൽ, കെ. ബാബു പണിക്കർ, ഏരൂർ സുഭാഷ്, ലിജു ജമാൽ, ഉമേഷ് ബാബു, സേതുനാഥ് തുടങ്ങിയവർ സംബന്ധിച്ചു.