 
കൊല്ലം: ഗുരുദേവ കലാവേദി ട്രസ്റ്റ് ഉദ്ഘാടനം രക്ഷാധികാരിയും ഗുരുദേവ കൃതിയായ 'ശിവശതകം' വ്യാഖ്യാനം ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ച റിട്ട.പ്രൊഫസറുമായ ഡോ.വെള്ളിമൺ നെൽസൺ ഫൈൻ ആർട്‌സ് ഹാളിൽ നിർവ്വഹിച്ചു. ശ്രീനാരായണ ധർമ്മപ്രചാരകൻ പ്രൊഫ.എം.സത്യപ്രകാശം സ്ഥാപിച്ച ഗുരുദേവ കലാവേദി എന്ന പ്രസ്ഥാനത്തിന്റെ തുടർച്ചയായി അദ്ദേഹത്തിന്റെ അന്തിമാഭിലാഷപ്രകാരം രജിസ്റ്റർ ചെയ്തതാണ് ട്രസ്റ്റ്.
ട്രസ്റ്റ് പ്രസിഡന്റ് എസ്.സുവർണ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മങ്ങാട് ജി.ഉപേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എസ്.അരുണഗിരി നിർവ്വഹിച്ചു. ആറ്റൂർ ശരത്ചന്ദ്രൻ, ട്രഷറർ പ്രബോധ് എസ്.കണ്ടച്ചിറ, വൈസ് പ്രസിഡന്റ് വാളത്തുംഗൽ തങ്കമണി, ഓർഗനൈസിംഗ് സെക്രട്ടറി കെ.എസ്. ഷിബു, വെളിയം ഗാനപ്രിയൻ, കോ-ഓർഡിനേറ്റർ ദീപപ്രകാശം, സെക്രട്ടറി ക്ലാവറ സോമൻ, ചന്ദന മനോജ് എന്നിവർ സംസാരിച്ചു.