 
പുനലൂർ :ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിൽ ധനുമാസ തിരുവാതിര പൊങ്കാല നടന്നു. രാവിലെ 7.30 ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് പണ്ടാര അടുപ്പിൽ തീകൊളുത്തിയതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്രം ഭരണ സമതി സെക്രട്ടറി പി. സുധാകരൻ, പ്രസിഡന്റ് എ.കെ. രഘു , രക്ഷാധികാരികൾ എസ്. സുബിരാജ് ,എൻ.സതീഷ് കുമാർ മറ്റു ഭരണ സമതി അംഗങ്ങളും നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.