കരുനാഗപ്പള്ളി : കുട്ടിപ്പോലീസിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കരുനാഗപ്പള്ളി ഗവ.മോഡൽ എച്ച്.എസ് .എസിലെ എസ് .പി .സി യൂണിറ്രാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കരുനാഗപ്പള്ളി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ഷൈനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി .ടി .എ പ്രസിഡന്റ് രഞ്ജിത്ത് അദ്ധ്യക്ഷനായി.എ. ഇ. ഒ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ജെ. ക്ലാരറ്റ്, എസ്.എം.സി ചെയർമാൻ രാഗേഷ്, റിഷാദ്, കുഞ്ഞുമോൻ, എം.പി.ടി.എ പ്രസിഡന്റ് സുമ, കെ .എസ് പുരം സത്താർ ,സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.