കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് എക്സ് - സർവ്വീസ്സ് ലീഗിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചേർന്ന 1971 ലെ ഇന്തോ -പാക് യുദ്ധത്തിന്റെ 50-ം വാർഷിക റാലിക്ക് സ്വീകരണം നൽകി. എക്സ് സർവ്വീസ് ലീഗ് സംസ്ഥാന കമ്മിറ്റി അമർജവാൻ സ്മൃതി എന്ന മുദ്രാവാക്യം ഉയർത്തി കാസർകോഡ് നിന്ന് ആരംഭിച്ച ജാഥയാണ് കരുനാഗപ്പളിയിൽ എത്തിച്ചേർന്നത്. താലൂക്ക് പ്രസിഡന്റ് കേണൽ ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യുദ്ധത്തിൽ പങ്കെടുത്ത വീര യോദ്ധാക്കളെ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവും വീര നാരികളെ വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി തുളസി ശങ്കറും ആദരിച്ചു. ജാഥാ ക്യാപ്റ്റൻ കെ.ആർ.ഗോപിനാഥൻ, വൈസ് ക്യാപ്റ്റൻ പി.സതീഷ് ചന്ദ്രൻ, താലൂക്ക് സെക്രട്ടറി ജനാർദ്ദനൻപിള്ള, ജോയിന്റ് സെക്രട്ടറി മുരളീധരൻപിള്ള എന്നിവർ സംസാരിച്ചു.