ചവറ: പന്മന മനയിൽ കുരീത്തറമുക്ക് സി.പി.പി ഗ്രന്ഥശാലയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.
സാംസ്കാരിക സമ്മേളനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗവും സ്വാഗതസംഘം പ്രസിഡന്റുമായ ഷംനാ റാഫി അദ്ധ്യക്ഷയായി. സ്വാഗതംസംഘം കൺവീനർ ഗോവിന്ദൻ കുട്ടി സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വായനശാലയുടെ ചരിത്രം നിള അനിൽകുമാർ വിശദീകരിച്ചു. പഞ്ചായത്തംഗം അനീസ നിസാർ, അഹമ്മദ് മൻസൂർ, അഡ്വ. സി. സജീന്ദ്ര കുമാർ, ഗിരിജാകുമാരി, മഞ്ജു എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ വി. സിന്ധു നന്ദി പറഞ്ഞു.