
തൊടിയൂർ: കേരളാഫീഡ്സ് ജനറൽ വർക്കേഴ്സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 22 ന് ആരംഭിച്ച അനിശ്ചിത കാല സമരം ഒരു മാസം പിന്നിട്ടു. ജില്ലാ ലേബർ ഓഫീസറുടെ ചേമ്പറിൽ ഇന്നലെ നടന്ന ചർച്ചയും തീരുമാനമാകാത്തതിനാൽ സമരം തുടരുമെന്ന് പ്രസിഡന്റ് ചിറ്റുമൂല നാസർ അറിയിച്ചു. ഇന്ന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി നേതാവുമായ ജോൺസൺ വഗ്ഗീസ് ഉപവസിച്ചു. ഐ.എൻ.ടി.യു.സി ജില്ലാസെക്രട്ടറി ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാബു അമ്മവീട്, അസ്വ. ടി.പി. സലിംകുമാർ, എസ്. ജയകുമാർ, മുനമ്പത്ത് ഗഫൂർ, എം. നിസാർ, സുരേഷ് പനകുളങ്ങര, വിളയിൽ അനി, താഹിർ, തയ്യിൽ തുളസി, അശോകൻ അമ്മവീട് എന്നിവർ സംസാരിച്ചു.