കൊല്ലം: അഞ്ചാലുംമൂട് താന്നിക്കമുക്കിൽ കടയിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം. കുണ്ടറയിൽ നിന്ന് വന്ന സ്വകാര്യബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ഓട്ടോയിലുണ്ടായിരുന്നവർ പൊലീസിന് നൽകിയ മൊഴി. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതുതായി തുടങ്ങാനിരുന്ന കടയിലേക്കാണ് ഇടിച്ചുകയറിയത്. ഓട്ടോയിലുണ്ടായിരുന്ന പ്രാക്കുളം, പെരുമൺ സ്വദേശികളായ രണ്ടുപേർക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.