 
പുത്തൂർ : പുത്തൂർ മണ്ഡപം മന്ത്രി കെ. എൻ. ബാലഗോപാൽ നാടിന് സമർപ്പിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുത്തൂരിന്റെ മുഖശ്രീ തെളിഞ്ഞ സന്തോഷത്തിലാണ് നാട്ടുകാർ. സമർപ്പണ ചടങ്ങിൽ കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഇന്ദുകുമാർ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ. അജി സ്വാഗതം പറഞ്ഞു. പി.അയിഷാപോറ്റി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. സത്യഭാമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലീലാമ്മ, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, കുളക്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, സ്ഥിരം സമിതി ചെയർമാൻ കോട്ടക്കൽ രാജപ്പൻ, സി.പി.എം കൊട്ടാരക്കര ഏരിയാ സെക്രട്ടറി പി.കെ. ജോൺസൻ, നെടുവത്തൂർ ഏരിയാ സെക്രട്ടറി ജെ. രാമാനുജൻ, ഡി. എസ് സുനിൽ, ടി.സുനിൽകുമാർ, ജി. മുരുകദാസൻ നായർ തുടങ്ങിയവർ സംസാരിച്ചു. നിർമ്മിതികേന്ദ്രം പ്രോജക്ട് മാനേജർ ഗീതാപിള്ള നന്ദി പറഞ്ഞു.കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ പുത്തൂരിന്റെ എക്കാലത്തെയും അടയാളമായിരുന്നു നൂറ്റാണ്ടുകളുടെ ശേഷിപ്പായിരുന്ന മണ്ഡപം. 2016 നവംബർ 30നാണ് ബസിടിച്ച് മണ്ഡപം തകർന്നത്.
എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അയിഷാപോറ്റി അനുവദിച്ച ഏഴ് ലക്ഷത്തി അയ്യായിരം രൂപ വിനിയോഗിച്ചാണ് മണ്ഡപത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.