t

കൊല്ലം: തടിമില്ലുകളിൽ ജോലിക്കിടെ മരണപ്പെടുന്ന തൊഴിലാളികൾക്ക് ഇൻഡസ്ട്രീസ് ഒഫ് നാഷണൽ സാ മിൽ ഫെഡറേഷൻ (ഇൻസാഫ്) ഇൻഷ്വറൻസ് പദ്ധതി തുക വിതരണം ആരംഭിച്ചു. ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ആദ്യ തുക വിതരണം ചെയ്തു. അടുത്തമാസം ഒന്ന് മുതൽ ജില്ലയിൽ നടപ്പാക്കുന്ന പുതിയ അറുപ്പ് കൂലി റേറ്റ് കാർഡ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഫെഡറേഷൻ കൊല്ലം താലൂക്ക് സെക്രട്ടറി വെള്ളിമൺ മനോഹരന് നൽകി പ്രസിദ്ധപ്പെടുത്തി. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ്, ഇൻസാഫ് ജില്ല പ്രസിഡന്റ് മധുസൂദനൻ പിള്ള, ജനറൽ സെക്രട്ടറി എസ്. ജയപ്രകാശ്, ജോയിന്റ് സെക്രട്ടറി യഹിയ ഖാൻ തുടങ്ങിയവർ സംസാരിച്ചു.