പുനലൂർ: കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുളള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ (എ.ഐ.ടി.യു.സി) പുനലൂർ മണ്ഡലം സമ്മേളനം ഉറുകുന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംഘടന ജില്ലപ്രസിഡന്റ് പ്രകാശ് ലക്ഷ്മണൻ, സെക്രട്ടറി ബി.പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗം എം.ഷിബു, അഞ്ചൽബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ, സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ,ഉറുകുന്ന് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് കെ.എസ്.അശോകൻ, വി.എസ്.പ്രവീൺകുമാർ, ജെ.ഡേവിഡ്, എൽ.ഗോപിനാഥ പിളള, സജി,സുനിൽകുമാർ,അജിത്ത് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി എസ്.സുനിൽകുമാർ( പ്രസിഡന്റ്),ബി.എസ്.പ്രീതി, സുരേഷ്( വൈസ് പ്രസിഡന്റുമാർ),വി.എസ്.പ്രവീൺ കുമാർ(സെക്രട്ടറി), ആൻസി ജോസഫ്, അജിത്ത് (ജോ.സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു. ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ വിതരണം ചെയ്തു.