prasad
പ്രസാദ്

ഓച്ചിറ: ഇരുവൃക്കകളും തകരാറിലായ യുവാവ് ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. ക്ലാപ്പന പെരുമാന്തഴ പാലാകുളങ്ങര തെക്കതിൽ പ്രസാദാണ് (41) ജീവൻ നിലനിറുത്താൻ സുമനസുകളുടെ സഹായം തേടുന്നത്. രണ്ട് വർഷമായി വൃക്കരോഗത്തിന് ചികിത്സയിലാണ് പ്രസാദ്. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്യുന്നുണ്ട്. അച്ഛനും അമ്മയും ഭാര്യയും മകനും അടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം. ട്യൂഷനെടുത്തും ഓച്ചിറ, മാവേലിക്കര എെ.ടി.എെകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറായും കരുനാഗപ്പള്ളിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിൽ അദ്ധ്യാപകനായും ജോലി ചെയ്തുവരുകയായിരുന്നു. ഡയാലിസിസ് കാരണം ജോലിക്ക് പൊകാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പ്രസാദിന്റെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ജനുവരി 7ന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുകയാണ്. ഭാര്യ ദിവ്യയാണ് വൃക്ക നൽകുന്നത്. സർജറിയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 20 ലക്ഷം രൂപ ചെലവ് വരും. കിടപ്പാടം പോലും പണയത്തിലായ യുവാവ് ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. പഞ്ചാബ് നാഷണൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ 4528001700001181. IFSC കോഡ് : PUNB0452800. ഗൂഗിൾപേ: 9207563210.