കൊല്ലം: വാളത്തുംഗൽ ഗവ. ഗേൾസ് ഹൈസ്കൂളിലെ എസ്.പി.സി നേതൃത്വത്തിൽ ഇരവിപുരം അഭയം വയോജന കേന്ദ്രത്തിലെ അന്തേവാസികളായ അമ്മമാർക്ക് വസ്ത്രം വിതരണം ചെയ്തു അദ്ധ്യാപകർ, അനദ്ധ്യാപകർ, എസ്.പി.സി കുട്ടികൾ, സ്കൂളിലെ മറ്റുകുട്ടികൾ എന്നിവർ സംഘടിച്ചു ശേഖരിച്ച വസ്ത്രങ്ങൾ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സോണി ഉമ്മൻ കോശി അഭയം ഡയറക്ടർ ബേബി ബെനഡിക്ടയ്ക്ക് കൈമാറി. പി.ടി.എ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി സുനോജ്, അനിൽ കുമാർ, രാജീവ്‌, രമാദേവി, റൂബി എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് പ്രീത സ്വാഗതവും ലേഖ മുരളി നന്ദിയും പറഞ്ഞു.