crant-
കൊല്ലം കരിക്കോട് സാരഥി ജംഗ്ഷൻ ക്രസന്റ് സലാം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ഡിപ്ളോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ കോഴ്സ് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രീപ്രൈമറി മുതൽ ഗവേഷണരംഗം വരെയുള്ള മേഖല കേരളത്തിൽ അവിഭൃദ്ധിപ്പെട്ട കാലഘട്ടമാണ് ഇതെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. കൊല്ലം കരിക്കോട് സാരഥി ജംഗ്ഷൻ ക്രസന്റ് സലാം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽനിന്ന് ഡിപ്ളോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ കോഴ്സ് വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിൽരംഗത്ത് ഏറ്റവും ശ്രേഷ്ഠമായത് അദ്ധ്യാപനമാണ്. സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ രാഷ്ട്ര സേവനരംഗത്ത് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ഡോ. സലാം ചന്ദനത്തോപ്പ്, പ്രിൻസിപ്പൽ ബിഷാറത്ത് ബീവി, ട്രസ്റ്റ് സെക്രട്ടറി അജാസ് സിദ്ദിഖ് സലാം, അദ്ധ്യാപക പ്രതിനിധികൾ, രക്ഷാകർത്താക്കൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ഡോക്ടർമാർ എന്നിവർ സംസാരിച്ചു