 
പുത്തൂർ: ജില്ലയിലെ ആദ്യ ഹെൽത്ത് ഫെസിലിറ്റേഷൻ സെന്റർ കുളക്കട ഗ്രാമ പഞ്ചായത്തിലെ വെണ്ടാർ ഡിവിഷനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷനായി. ഡി.എം.ഒ ഡോ. ബിന്ദു മോഹൻ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഹർഷകുമാർ എന്നിവർ മുഖ്യ അതിഥികളായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി മലയിൽ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, കുളക്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. രഞ്ജിത്ത്, എ. അജി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജി കടുക്കാല, എൻ. മോഹനൻ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ദേവ്കിരൺ, ഡെപ്യൂട്ടി ഡി.എം.ഒ ജെ. മണികണ്ഠൻ, ജില്ല മെഡിക്കൽ ഓഫീസ് മാസ് മീഡിയ ഓഫീസർ എസ്. ശ്രീകുമാർ, ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു. വാർഡ് ഹെൽത്ത് ഫെസിലിറ്റേഷൻ സെന്ററുകൾ നടപ്പാക്കാൻ ജില്ലയിൽ ആദ്യം തിരഞ്ഞെടുത്ത പഞ്ചായത്താണ് കുളക്കട.