photo
അത്യാധുനിക ആംബുലൻസിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം. പി നിർവഹിക്കുന്നു.

ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയിലേക്ക് വാങ്ങിയ അത്യാധുനിക ആംബുലൻസിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു. എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 29 ലക്ഷം രൂപ ഉപയോഗിച്ചാണ് ആംബുലൻസ് വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സോഫിയ സലാം സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രസന്നൻ ഉണ്ണിത്താൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിഷാ സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷാജി എസ്.പള്ളിപ്പാടൻ, പ്രിയ ഷിനു, ആർ.ജിജി. തുടങ്ങിയവർ സംസാരിച്ചു.