
കൊല്ലം: കൊട്ടാരക്കരയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദർശനവും കലാ-സാംസ്കാരിക പരിപാടികളും 24ന് തുടങ്ങും. ഡിസംബർ 31, ജനുവരി 1,2 തീയതികളിലായാണ് ജില്ലാ സമ്മേളനം. 24ന് വൈകിട്ട് 4ന് കൊട്ടാരക്കര ചന്തമുക്കിൽ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നിർവഹിക്കും. തുടർന്ന് കൊട്ടാരക്കര തമ്പുരാൻ സ്മാരക കഥകളി കലാമണ്ഡലത്തിന്റെ കഥകളി. 25ന് വൈകിട്ട് 6ന് ചിറക്കര സലീംകുമാറിന്റെ എ.കെ.ജി കഥാപ്രസംഗം. 26ന് വൈകിട്ട് 6ന് തൊഴിലാളി പാർലമെന്റ് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് 6ന് പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക സമ്മേളനം സംവിധായകൻ കമൽ ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രൻ പങ്കെടുക്കും. 28ന് വൈകിട്ട് 3ന് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ജൂബിലി മന്ദിരം ഗ്രൗണ്ടിൽ മെഗാ തിരുവാതിര. 6ന് കാർഷിക സെമിനാർ. മുൻ മന്ത്രി എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. 29ന് വൈകിട്ട് 5ന് ലായേഴ്സ് യൂണിയന്റെ സെമിനാർ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 31ന് വൈകിട്ട് 4ന് തിരുവാതിര, 4ന് നാടൻപാട്ട്. ജനുവരി 1ന് വൈകിട്ട് 6ന് മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ കവിസംഗമം. 25 മുതൽ ജനുവരി 2 വരെ രാവിലെ 10 മുതൽ രാത്രി 9 വരെ കുടുംബശ്രീ, വിവിധ വകുപ്പുകൾ എന്നിവയുടെ പ്രദർശനവും വിപണന മേളയും കലാസാംസ്കാരിക പരിപാടികളും ഉണ്ടാകും. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വാളകം പ്രതീക്ഷാ കൺവൻഷൻ സെന്ററിലാണ് നടക്കുക.