 
കരുനാഗപ്പള്ളി : ലാലാജി ഗ്രന്ഥശാലയും സൗഹൃദ വേദിയും സംയുക്തമായി അഹമ്മദ് മുസ്ലീം സ്മൃതിദിനം ആചരിച്ചു. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണിലാൽ എസ്. ചക്കാലത്തറ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ആർ.നീലകണ്ഠപ്പിള്ള, സംവിധായകൻ അഡ്വ. അനിൽ വി. നാഗേന്ദ്രൻ, പി.ജെ ഉണ്ണികൃഷ്ണൻ, പുന്നൂർ ശ്രീകുമാർ, പി.കെ.ശിവൻകുട്ടി, മക്കു മൈനാഗപ്പള്ളി, ഗോപൻ കൽഹാരം, രഘു കെ. വണ്ടൂർ , സുൽത്താൻ, ഡോ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.