a
അപകടത്തിൽപ്പെട്ട കാർ

എഴുകോൺ: റെയിൽവേ മേൽപ്പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രികന് പരിക്ക്. ചിറ്റക്കോട് സ്വദേശി പണിക്കർ എം. ജോൺസനാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകിട്ട് 2.30 ഓടെ കൊട്ടാരക്കര ഭാഗത്ത് നിന്ന് വന്ന കാർ റെയിൽവേ മേൽപ്പാലത്തിലെ വളവിന് വച്ച് നിയന്ത്രണം വിട്ട് പടിക്കെട്ടുകളിലൂടെ മൂലകട ജംഗ്ഷനിലേക്ക് ഓടി ഇറങ്ങുകയായിരുന്നു. കാറിന്റെ മുൻവശം തകർന്നു. പരികേറ്റ പണിക്കർ എം.ജോൺസനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.