 
പോരുവഴി : ചക്കുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച കൊല്ലം ജില്ലാ പഞ്ചായത്തിന്റെ വിദ്യാ കിരണം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്യാമളയമ്മ നിർവഹിച്ചു. കൊവിഡിനെ അതിജീവിച്ച് ആരംഭിച്ച അദ്ധ്യയന വർഷത്തിൽ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും കൈത്താങ്ങായി 7നോട്ടുബുക്ക് വീതം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പി.ടി.എ പ്രസിഡന്റ് സിബി ചാക്കോ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആമിനാ ബീവി സ്വാഗതവും ലുക്ക്മാൻ നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ അനിത, ഗീത എന്നിവർ സംസാരിച്ചു. ഈ പദ്ധതി പ്രകാരം പത്താം ക്ലാസിലെ 179കുട്ടികൾക്ക് നോട്ടുബുക്ക് ലഭിച്ചു.