
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി.സി.എ, ബിഎസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളിൽ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റി ഒഫ് കേരള സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ഇന്നു രാവിലെ പത്തിനു മുമ്പായി കോളേജ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ അഡ്മിഷന് പരിഗണിക്കുകയുള്ളൂ.