 
ശാസ്താംകോട്ട: കെ റെയിലിനു വേണ്ടി സാധാരണക്കാരുടെ കിടപ്പാടം പോലും പിടിച്ചെടുക്കുന്ന സർക്കാർ നിലപാടും പൊലീസ് ഭീകരതയും അവസാനിപ്പിക്കണമെന്ന് ആർ.വൈ.എഫ് കുന്നത്തൂർ നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഭരണിക്കാവിൽ നടന്ന നിയോജക മണ്ഡലം സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യ്തു. മുൻഷീർ ബഷീർ അദ്ധ്യക്ഷനായി. കെ. മുസ്തഫ, പാങ്ങോട് സുരേഷ്, തുണ്ടിൽ നിസാർ, എസ്. ബഷീർ, എസ്. വേണുഗോപാൽ, സുഭാഷ് എസ്. കല്ലട, പി. വിജയചന്ദ്രൻ നായർ, ജി. തുളസീധരൻ പിള്ള, എസ്. ശശികല, മായാ വേണുഗോപാൽ, ഷിബു ചിറക്കട, അജി, പ്രദീപ് കുന്നത്തൂർ, വിഷ്ണു സുരേന്ദ്രൻ, ബിനു മാവിനാത്തറ, ഷഫീഖ് മൈനാഗപ്പള്ളി, ശ്യാം പള്ളിശേരിക്കൽ, എസ്. അനിൽകുമാർ, ഷാജു, പ്രമോദ്, ദേവദാസ്, ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റായി സജിത്ത് ഉണ്ണിത്താൻ ആലയ്ക്കൽ, സെക്രട്ടറിയായി മുൻഷീർ ബഷീർ, ട്രഷററായി ബിനു മാവിനാത്തറ എന്നിവരെ തിരഞ്ഞെടുത്തു.