കൊല്ലം: ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ നൂറുകണക്കിന് കെ.എസ്.ആർ.ടി.സി ബസുകൾ സർവ്വീസുകൾ നടത്താതെ ചാത്തന്നൂർ ഡിപ്പോയിലിട്ട് നശിപ്പിക്കുന്നത് ജനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ചാത്തന്നൂർ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസംബ്ലി പ്രസിഡന്റ് രഞ്ജിത് പരവൂർ അദ്ധ്യക്ഷത വഹിച്ചു. വിജയ് പരവൂർ, രാഹുൽ പാരിപ്പള്ളി, ജസ്റ്റസ്, വിഷ്ണു സിത്താര തുടങ്ങിയവർ സംസാരിച്ചു.