shabari-
ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷവും പ്രതിഭകളെ ആദരിക്കലും പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ : ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിലെ ക്രിസ്മസ് ദിനാഘോഷം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ സ്വാഗതം പറഞ്ഞു. മീൻകുളം ലൂർദ്ദ് മാതാ ചർച്ച് വികാരി റവ. ഫാ. ജോബിൻ തൈപ്പറമ്പിൽ ക്രിസ്തുമസ് ദിന സന്ദേശം നൽകി. സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി. മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് ഡീൻ ഡോ. ഫസിൽ മരക്കാർ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ജാസ്മിൻ മഞ്ചൂർ, ശബരിഗിരി സ്‌കൂൾ സെക്രട്ടറി ഡോ. ശബരീഷ്, മാനേജർ എൻ.സുല, പ്രിൻസിപ്പൽ എം.എസ്. ബിനിൽ കുമാർ, രക്ഷകർതൃ പ്രതിനിധികളായ എസ്. സുശീലൻ നായർ, ശ്രീജ ചന്ദ്രൻ എന്നിവർ

പങ്കെടുത്തു.