photo
കേരള ശുചിത്വ മിഷനും ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന റ്റേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായുള്ള കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിക്കുന്നു

പോരുവഴി: കേരള ശുചിത്വമിഷനും ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന റ്റേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായുള്ള കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘടാനം ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ശ്രീകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ലത്തീഫ്, ഗ്രാമ പഞ്ചായത്ത് അംഗം വേണു വൈശാലി, പഞ്ചായത്ത് സെക്രട്ടറി ജോയ് മോഹൻ, അസി. സെക്രട്ടറി സുനിൽ ഡേവിസ്, എൽ.എസ്.ജി.ഡി അസി. എൻജിനീയർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.