nh
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂരിൽ മേൽപ്പാലം നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച് സർവ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. മേൽപ്പാലത്തിന്റെ മാതൃകയാണ് സമരക്കാരുടെ മുന്നിലിരിക്കുന്നത്

ചാത്തന്നൂർ: ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ചാത്തന്നൂരിൽ മതിൽകെട്ടി തിരിച്ചു മേൽപ്പാലം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ ധർണ നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രതിനിധി ജി.രാജശേഖരൻ പദ്ധതി വിശദീകരിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻ പിള്ള, ബി.ജെ.പി സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി. അനിത് കുമാർ, ആർ.എസ്.പി സംസ്‌ഥാന കമ്മിറ്റി അംഗം അഡ്വ.രാജേന്ദ്ര പ്രസാദ്‌, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ചാക്കോ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബി. പ്രേമാനന്ദ്‌, ചാത്തന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. ദിലീപ് കുമാർ, റൂറൽ ബാങ്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, പ്രവാസി സംഘം പ്രതിനിധി എം. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ചാത്തന്നൂർ വികസന സമിതി സെക്രട്ടറി കെ.കെ. നിസാർ സ്വാഗതവും വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ജെ.പി. രാജേഷ് നന്ദിയും പറഞ്ഞു.