ശാസ്താംകോട്ട: മൈനാഗപ്പള്ളി മിലാദേ ഷരീഫ് ഗേൾസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അനുമോദനവും നടന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 2020 - 21 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 53 വിദ്യാർത്ഥിനികളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡൻ്റ് ജോസ് മത്തായി അദ്ധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് , ബ്ലോക്ക് മെമ്പർ വൈ. ഷാജഹാൻ, വാർഡ് മെമ്പർ ഷിജിന നൗഫൽ, ഹെഡ്മിസ്ട്രസ് എബി ജോൺ, സ്റ്റാഫ് സെക്രട്ടറി കല്ലട ഗിരിഷ്, അദ്ധ്യാപകരായ ടി.എ. ഹസൻ, എ. ഷംനാദ്, എബി പാപ്പച്ചൻ, അബ്ദുൽ കലിം, സഫിയ ബീവി, പ്രദീപ് കുമാർ, എസ്ഥർ ജോസ് എന്നിവർ പ്രസംഗിച്ചു.