ഓയൂർ: പൂയപ്പള്ളി കൃഷി ഭവനിൽ അത്യുത്പാദന ശേഷിയുള്ള പാവൽ, പടവലം, വഴുതന, തക്കാളി, മുളക് എന്നിവയുടെ തൈകൾ സൗജന്യമായി ഇന്ന് രാവിലെ 10.30 മുതൽ വിതരണം ചെയ്യും. ആവശ്യമുള്ളവർ 2021-22 കരം അടച്ച രസീതുമായെത്തി കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന അപേക്ഷാഫാറം പൂരിപ്പിച്ചു നൽകി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.