കൊല്ലം: ഗുരുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ കേരളപുരം ജംഗ്ഷനിൽ നടത്തിയ ശിവഗിരി തീർത്ഥാടന പ്രചാരണ സമ്മേളനം മുൻ രജിസ്ട്രാർ ആർ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. സ്വാമി ബ്രഹ്മസ്വരൂപ തീർത്ഥപാദ അനുഗ്രഹ പ്രഭാഷണം നടത്തി. കേന്ദ്രസമിതി അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പുത്തൂർ ശോഭനൻ, ഡോ. വി.കെ. സന്തോഷ്, എ. സുബൈർകുട്ടി, ഡി. ദേവിപ്രിയ എന്നിവർ സംസാരിച്ചു. കൊല്ലങ്കാവിൽ ജയശീലൻ അദ്ധ്യക്ഷത വഹിച്ചു. സി. ബാലസുന്ദരൻ സ്വാഗതവും എൽ. മഹേശ്വരൻ നന്ദിയും പറഞ്ഞു.