 
കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി ടൗണിൽ മതിൽക്കെട്ടുകൾ നിർമ്മിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി ഹൈവേ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം മേഖലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബി.പ്രേമാനന്ദ് യോഗം ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി വ്യാപാര ഭവനിൽ നടന്ന യോഗം ജില്ലാ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ രാജൻ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എം.എ. സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. സുന്ദരേശൻ, പാരിപ്പള്ളി വിനോദ്, ബാബുപാക്കനാർ, അഡ്വ. അനിൽ കുമാർ, അഡ്വ.സിമ്മിലാൽ, പഞ്ചായത്ത് അംഗങ്ങളായ എൻ. ശാന്തിനി, വിജയൻ, മുരളീധരൻ, ബിന്ദു, എൽ. ഉഷാകുമാരി, സന്തോഷ് കുമാർ, സുരേഷ്ചന്ദ്രൻ പിള്ള, ഷിബു കരിമ്പാലൂർ, പാരിപ്പള്ളി ശ്രീകുമാർ, ചാനൽ വ്യൂ ജയചന്ദ്രൻ, നജീബ് ദുബായ് ഗോൾഡ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. കോൺക്രീറ്റ് തൂണുകളിൽ മേൽപ്പാലം നിർമ്മിച്ച് പാത വികസനം നടപ്പാക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.