t
എൻ.സി.പി നേതാവ് തോമസ് ചാണ്ടിയുടെ മൂന്നാം ചരമവാർഷിക അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുന്നു

കൊല്ലം: താഴേത്തട്ടിൽ നിന്ന്‌ കഠിനാദ്ധ്വാനത്തിലൂടെ ഉയർന്നുവന്ന്, വൻ ബിസിനസ് സാമ്രാജ്യത്തിനുടമായി തീർന്ന ശേഷം പൊതു രംഗത്തേക്ക് കടന്നുവന്ന അസാമാന്യ വ്യക്തിത്വമായിരുന്നു തോമസ് ചാണ്ടിയുടേതെന്ന് എൻ.സി.പി കൊല്ലം ജില്ലാ പ്രസിഡന്റ് കെ.ധർമ്മരാജൻ അഭിപ്രായപ്പെട്ടു. തോമസ് ചാണ്ടിയുടെ മൂന്നാം ചരമവാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ.കെ. ശശിധരൻ പിള്ള, താമരക്കുളം സലിം, ജി.കുഞ്ഞുകൃഷ്ണപിള്ള, ജില്ലാ ഭാരവാഹികളായ രാഘവൻപിള്ള, ബൈജു, എസ്. കുമാർ, സംസ്ഥാന നേതാക്കളായ ജി.പദ്മകരൻ, എസ്. പ്രദീപ്കുമാർ, നേതാക്കളായ ചെന്നലിൽ ഗോപകുമാർ, എസ്.കൃഷ്ണകുമാർ, കരിപ്പുറം ഷാജി, സുരേഷ് ചെറുമൂട് തുടങ്ങിയവർ സംസാരിച്ചു.