
അപേക്ഷിക്കാനുള്ള അവസാന തീയതി 31
കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'പടവുകൾ' ധനസഹായ പദ്ധതിയിലേക്ക് 31വരെ അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്‌സുകളായ എം.ബി.ബി.എസ്, എൻജിനീയറിംഗ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, നഴ്‌സിംഗ്, ഫാർമസി തുടങ്ങിയവയ്ക്ക് മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയവ വിദ്യാർത്ഥികൾക്ക് ട്യൂഷൻ, ഹോസ്റ്റൽ, മെസ് ഫീസുകൾ എന്നിവ ലഭിക്കുന്ന പദ്ധതിയാണിത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ പ്രവേശന പരീക്ഷയുടെ മാർക്ക്, അടിസ്ഥാന യോഗ്യതയുടെ മാർക്ക്, വാർഷിക വരുമാനം എന്നിവ കണക്കാക്കി മുൻഗണന നിശ്ചയിക്കും. അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നേരിട്ടോ അപേക്ഷിക്കാം.
# വരുമാനം 3 ലക്ഷം
വിധവകളുടെ മക്കൾക്കായുള്ള പദ്ധതി
കുടുംബത്തിന്റെ വാർഷിക വരുമാനം പരമാവധി മൂന്ന് ലക്ഷം രൂപ
സർക്കാർ, എയ്ഡഡ് സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരിക്കണം
മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ, സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള സർവകലാശാലകൾ അംഗീകരിച്ച കോളേജുകളിൽ പഠിക്കുന്നവരായിരിക്കണം
കോഴ്‌സുകൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരം ഉണ്ടായിരിക്കണം
സർക്കാർ തലത്തിൽ മറ്റു സ്‌കോളർഷിപ്പുകൾ നേടിയവരാകരുത്
വർഷം രണ്ടു തവണയായി സെമസ്റ്റർ ഫീസും ഒറ്റത്തവണയായി വാർഷിക ഫീസും ലഭ്യമാക്കും
............................................................
ജില്ലയിൽ ഇതുവരെ അപേക്ഷകർ: 26
അവസാന തീയതി: ഡിസംബർ 31
..........................................
# ജില്ലാതല ഓഫീസ്
വനിതാ ശിശുവികസന ഓഫീസ്
ഒന്നാം നില, സിവിൽ സ്റ്റേഷൻ, കൊല്ലം
ഫോൺ: 9188969202, 0474 2992809
സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിധവകളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'പടവുകൾ' സഹായപദ്ധതി പ്രയോജനപ്പെടുത്തണം
അഫ്‌സാന പർവീൺ, കളക്ടർ