പുനലൂർ: എസ്.എൻ.ഡി.പി യോഗം 3449 ാം നമ്പർ ആർ. ശങ്കർ മെമ്മോറിയൽ ഇടമൺ 34 ശാഖയിലെ മാടൻകാവ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്ന് വരുന്ന മണ്ഡല ചിറപ്പ് മഹോത്സവം 26ന് 6001 വിളക്കുകളുടെ ദീപക്കാഴ്ചയോടെ സമാപിക്കും. 26ന് രാവിലെ ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, പഞ്ചാമൃതം, ദീപാരാധന, ദീപക്കാഴ്ച തുടങ്ങിയ ചടങ്ങുകൾ നടത്തും. വൈകിട്ട് 5.50ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഭദ്രദീപം തെളിച്ച് ദീപക്കാഴ്ച ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് തുടങ്ങിയവർ മുഖ്യാതിഥികളാകും. ഇടമൺ 34ലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് 6001 വിളക്കുകളുടെ ദീപക്കാഴ്ച വഴി പാടായി സമർപ്പിക്കുന്നതെന്ന് ശാഖ പ്രസിഡന്റ് ആർ. രാജേഷ്, വൈസ് പ്രസിഡന്റ് രാജൻ, സെക്രട്ടറി അജി എന്നിവർ അറിയിച്ചു.