al
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൂർ യൂണിറ്റിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

പുത്തൂർ: കേരള വ്യാപാരി, വ്യവസായി ഏകോപന സമിതി പുത്തൂർ യൂണിറ്റിന്റെ വിദ്യാഭ്യാസ പുരസ്കാര വിതരണം വ്യാപാര ഭവനിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡി. മാമച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ പുരസ്കാരങ്ങളും ജില്ലാ ജന. സെക്രട്ടറി ജി. ഗോപകുമാർ കാഷ് അവാർഡുകളും മേഖലാ പ്രസിഡന്റ് എം.എം. ഇസ്മായിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ സിവിൽ സർവീസ് ജേതാവ് പി. സിബിനെ അനുമോദിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും പുരസ്കാരവും സമ്മാനിച്ചു. പഞ്ചായത്തംഗങ്ങളായ കോട്ടയ്ക്കൽ രാജപ്പൻ, എ. സൂസമ്മ, മേഖല ട്രഷറർ ജോൺ മാത്യു, മേഖല വൈസ് പ്രസിഡന്റുമാരായ സൗപർണിക രാധാകൃഷ്ണപിള്ള, ഇടവട്ടം മുരളീധരൻ പിള്ള, ജന. സെക്രട്ടറി കെ. അമ്പിളീധരൻ പിള്ള, വർക്കിംഗ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.