 
കൊല്ലം: ശ്രീ നാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ ആരംഭിച്ച എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ശ്രീ നാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശി കുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിത ശങ്കർ അദ്ധ്യക്ഷത വഹിച്ചു.
എ. അനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വകുപ്പുതല മേധാവികളായ ഡോ. ഡി. ആനന്ദൻ, പ്രൊഫ. ടി. ജി. അജയകുമാർ, പ്രൊഫ. സീത. എസ്, പ്രൊഫ. ശാലിനി എസ്. നായർ, മുൻ പ്രോഗ്രാം ഓഫീസർ ഷീബ പ്രസാദ് എന്നിവർസംസാരിച്ചു. പ്രോഗ്രാം ഓഫീസർ ജെ.എൽ. സിംപിൾ സ്വാഗതവും വോളണ്ടിയർ സെക്രട്ടറി സബിൻ സന്തോഷ് നന്ദിയും പറഞ്ഞു. കലാലയത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ട നിർമ്മാണം, അങ്കണവാടി ശുചീകരണം, ഊർജസംരക്ഷണ പദ്ധതി, ദത്തു ഗ്രാമത്തിൽ സാമൂഹ്യ സാമ്പത്തിക ആരോഗ്യ സർവേ, പഠനസാമഗ്രി വിതരണം, ഒമിക്രോൺ ബോധവത്കരണ പരിപാടി തുടങ്ങിയ പദ്ധതികൾ ക്യാമ്പിന്റ ഭാഗമായി നടക്കും.