ഓച്ചിറ: വവ്വാക്കാവ് യൗവനയുടെ 41ാം വാർഷികാഘോഷം 24, 25, 26 തീയതികളിൽ നടക്കും. പ്രൊഫഷണൽ നാടകങ്ങൾ, കലാമത്സരങ്ങൾ, ക്വിസ് മത്സരം, പൊതുസമ്മേളനം എന്നിവ ഉണ്ടായിരിക്കും. 24ന് ഉച്ചയ്ക്ക് 3ന് നടത്തുന്ന അഖിലകേരള ക്വിസ് മത്സരത്തിൽ വിജയികൾക്ക് 3001, 2001, 1001 ക്രമത്തിൽ ക്യാഷ് അവാർഡും ട്രോഫിയും നൽകും. രാത്രി 7ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം 'ജീവിതപാഠം'. 25ന് രാവിലെ 9 മുതൽ പെൻസിൽ ഡ്രായിംഗ്, കളറിംഗ് മത്സരം. വിജയികൾക്ക് 1001, 501 ക്രമത്തിൽ ക്യാഷ് അവാർഡും ട്രോഫിയും നൽകും. രാത്രി 7ന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'വേനലവധി'. 26ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ, ലളിതഗാനം, ചലച്ചിത്രഗാനം, കവിതാപാരായണം. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് 1001, 501 ക്രമത്തിൽ ക്യാഷ് അവാർഡും ട്രോഫിയും നൽകും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുയോഗം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ വിനോദ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്തംഗങ്ങളായ എം. അഭിലാഷ്, ദിലീപ് ശങ്കർ, അനി ജലാൽ, രാജി ഗോപാലൻ തുടങ്ങിയവർ സംസാരിക്കും. നാഷണൽ കുങ്ഫു കോച്ച് അൻസാരി, കുങ്ഫു ചാമ്പ്യൻ അഭിജിത്, നാദസ്വര കലാകാരൻ എം.സി. മുരളികൃഷ്ണൻ എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം ആദരിക്കും. രാത്രി 7.30ന് യൗവന ഡ്രാമ ഡിവിഷൻ അവതരിപ്പിക്കുന്ന നാടകം ഇരുട്ട്. വാർത്താ സമ്മേളനത്തിൽ യൗവന പ്രസിഡന്റ് ഡി.പി. മുകേഷ്, സെക്രട്ടറി സതീഷ് കുമാർ, അനിയൻ പനയ്ക്കൽ എന്നിവർ പങ്കെടുത്തു.