 
ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയറിനായി നിർമ്മിക്കുന്ന ജി. ദിവാകരൻ പിള്ള സ്മരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നു. ഓച്ചിറ പായിക്കുഴി ഞാറക്കാട്ട് തെക്കതിൽ എസ്.ഡി ഭവനത്തിൽ പരേതനായ ജി. ദിവാകരൻ പിള്ളയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ആറര സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചു നൽകുന്നത്. ശിലാസ്ഥാനച്ചടങ്ങിൽ അദ്ദേഹത്തിന്റെ ഭാര്യ ജെ. സരോജനിയമ്മ ടീച്ചർ ശിലാസ്ഥാപനം നിർവഹിച്ചു. പി.ബി. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബാംഗങ്ങളയ എസ്.ഡി സിന്ധു, എസ്.ഡി. ബിന്ദു, റിട്ട. ജില്ലാ ജഡ്ജി ജയകുമാർ, സന്തോഷ് ഇന്ദിര എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ആർ. സുരേഷ് , ഡോ. നാരായണ കുറുപ്പ്, ഡോ. ഡി. സുനിൽ കുമാർ, ഡോ. വികില, ഡോ.ശ്രീജിത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, തഴവ പഞ്ചായത്ത് പ്രസിഡന്റ് ബി. ശിവദാസൻ, ജില്ലാ പഞ്ചായത്തംഗം വസന്ത രമേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, അമ്പാട്ട് അശോകൻ, കെ. സുഭാഷ്, സുരേഷ് നാറാണത്ത്, ബാബു കൊപ്പാറ തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞിപ്പുഴ വിശ്വനാഥപിള്ള സ്വാഗതവും വിജയാ കമൽ നന്ദിയും പറഞ്ഞു.