 
കൊല്ലം : ജി ദേവരാജൻ സാംസ്കാരിക കലാകേന്ദ്രം ആന്റ് ക്വിലോൺ മ്യൂസിക് ക്ലബ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോപാനം സരസ്വതി ഓഡിറ്റോറിയത്തിൽ സംഗീത കൂട്ടായ്മ നടന്നു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാജു ടി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഡോ. ആശ്രാമം ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. രാജൻ കോസ് മിക് ഉദ്ഘാടനം ചെയ്തു. ആനയടി പ്രസാദ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ജയശ്രീ കൊല്ലം ആദ്യ ഗാനമാലപിച്ച് സംഗീത പരിപാടിക്ക് തുടക്കം കുറിച്ചു. സജീവ് ആശ്രാമം, അൻസാർ എന്നിവരെ ആദരിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, സ്റ്റേറ്റ് ട്രഷറർ മനോജ് മണ്ണാശേരി, ജോയിന്റ് സെക്രട്ടറി സെൻ കൊല്ലം, തബിൽ സെബാസ്റ്റ്യൻ, സുനീർ കൊല്ലം, ശ്യാം കടവൂർ എന്നിവർ സംസാരിച്ചു.