ഓടനാവട്ടം: കേരള സംസ്ഥാന ഉപഭോക്തൃ സമിതി വെളിയം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 24ന് രാവിലെ സമിതി ഹാളിൽ ഉപഭോക്തൃദിനാചരണം നടത്തും. വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്യും. സമിതി പ്രസിഡന്റ്‌ എം. കുഞ്ഞച്ചൻ പരുത്തിയിറ അദ്ധ്യക്ഷത വഹിക്കും. കുടവട്ടൂർ വിശ്വൻ, കെ. സന്തോഷ്‌കുമാർ, സി.വൈ. സണ്ണി, സഹദേവൻ ചെന്നാപ്പാറ, സി. തങ്കച്ചൻ, വിലാസിനി ദിലീപ് എന്നിവർ സംസാരിക്കും.