piravaava-
പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ കറവൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മുതിർന്ന പൗരന്മാരെ ആദരിക്കലും ക്രിസ്മസ് - പുതുവത്സരാഘോഷവും കെ.പി.സി.സി എക്സിക്യുട്ടീവംഗം ജ്യോതികുമാർ ചാമക്കാല കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : പിറവന്തൂർ ഗ്രാമ പഞ്ചായത്തിലെ കറവൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിക്കലും ക്രിസ്മസ് - പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. കെ.പി.സി.സി എക്സിക്യുട്ടീവംഗം ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഫിലിപ്പ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ

കറവൂർ സുരേഷ്, പുന്നല ഉല്ലാസ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ, നേതാക്കളായ വി.പി. ജോൺ, സി. ജോസഫ്, ഡി. രാജു, സി.ആർ. രജികുമാർ, മായ സുധീഷ്, ലിബിൻ ജോസ്, കെ.പി. അജിത്ത്, ബി.സി. അരുൺ, സി.സി. മധു, ചന്ദ്രബാബു, കുഞ്ഞുമോൻ, റോയി, ബാബു, ഷിജു, പി.ടി. തോമസ്, ബി.സി. അതുൽ എന്നിവർ സംസാരിച്ചു.