ചവറ: ചവറ ബേബി ജോൺ സ്മാരക സർക്കാർ കോളേജിലെ 2021 വർഷത്തെ വാർഷിക സപ്തദിന ക്യാമ്പ് 24 മുതൽ വള്ളിക്കീഴ് ഗവ. എച്ച്.എസ്.എസിൽ ആരംഭിക്കും. കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. കെ. അജിതകുമാരി അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ എസ്. ജയൻ മുഖ്യ അതിഥിയാവും. ക്യാമ്പിന്റെ ഭാഗമായി വിവിധ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം നിർമ്മാണം, ബോധവത്കരണം, സ്ത്രീ സംരക്ഷണ തെരുവ് നാടകം, ദീപം തെളിക്കൽ, പാലിയേറ്റീവ് - ഡിഷ് വാഷ്, പേപ്പർ ബാഗ് നിർമ്മാണം, വ്യക്തിത്വ നിർമ്മാണ പരിശീലനം,
ഉദ്യാന നിർമ്മാണം, കലാകായിക സാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ലഹരിക്കെതിരായ നിശ്ചല ദൃശ്യവും ഒരുക്കിയിട്ടുണ്ട്. 30ന് നടക്കുന്ന സമാപന സമ്മേളനം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ, വി. ജ്യോതിഷ് കുമാർ, ബി. ബിജു, പി.ടി.എ വൈസ് പ്രസിഡന്റ് ഖുറേഷി, സെക്രട്ടറി ബി. സുരേഷ്, പ്രോഗ്രാം ഓഫീസറർമാരായ ഡോ. ആർ. മിനിത, ഡോ. ജി. ഗോപകുമാർ, ഷാദിയ, അമൽ, തൻസി എന്നിവർ പങ്കെടുക്കും.