കൊല്ലം : പ്രശസ്ത വനസഞ്ചാര സാഹിത്യകാരൻ കെ.സി (എൻ.പരമേശ്വരൻ ) സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 1 ന് രാവിലെ 10ന് വായനശാലയും ലൈബ്രറിയും ആരംഭിക്കാൻ അഡ്വ.എ.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പി.രാഘുനാഥൻ, മനോജ്, സവാദ്, സേവ്യർ ജോസഫ്, വിനീത വിൻസന്റ് എന്നിവർ സംസാരിച്ചു. വായനശാലയുടെ ഉദ്‌ഘാടനം ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ നിർവഹിക്കും.