കൊല്ലം: മോട്ടോർ, ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി ) ക്ലാപ്പന മണ്ഡലം കൺവെൻഷൻ ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗവും സംയുക്ത യൂണിയൻ ജില്ലാ പ്രസിഡന്റുമായ തട്ടാരേത്ത് രവി ഉദ്‌ഘാടനം ചെയ്തു. യൂണിയൻ മണ്ഡലം പ്രസിഡന്റ്‌ ബാബു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ക്ലാപ്പന മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി പറയന്റയ്യത്ത് രവീന്ദ്രൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എസ്.എം. ഇക്ബാൽ, സൂര്യകുമാർ, യൂണിയൻ നിയോജക മണ്ഡലം വർക്കിംഗ്‌ പ്രസിഡന്റ്‌ ദിലീപ് കളരിയ്ക്കമണ്ണേൽ, യു.ഡബ്ലിയു.ഇ.സി മണ്ഡലം പ്രസിഡന്റ്‌ കവീത്തറ മോഹനൻ, വൈസ് പ്രസിഡന്റ്‌ ജയചന്ദ്രൻ, സിയാദ്, പദ്മജൻ തുടങ്ങിയവർ സംസാരിച്ചു.